കോട്ടയം: കോട്ടയം കട്ടച്ചിറയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് ഇടിച്ച് നാല് പേര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാനായി വഴിയോരത്ത് ഇറങ്ങിയ നേരത്തില്‍ കരിക്ക് വില്പ്പനക്കാരന് ആംബുലന്‍സ് എടുത്ത് ഓടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വണ്ടി മറ്റു രണ്ടുവാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ നാലു പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമാനൂര്‍ പാല റോഡില്‍ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പാലാ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ദാഹമകറ്റാനായി ആംബുലന്‍സ് ഡ്രൈവര്‍ വാഹനം വഴിയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു.
ഈ സമയത്ത് കരിക്ക് വില്പ്പനക്കാരന് ആംബുലന്‍സില്‍ കയറി വണ്ടി മുന്നോട്ടെടുക്കവെയായിരുന്നു അപകടം. അപകട സമയത്ത് ആംബുലന്‍സില്‍ രോഗികളാരും ഉണ്ടാകാതിരുന്നത് വലിയൊരു അപകടത്തില്‍ നിന്നും കരകയറാനായി. സംഭവത്തില്‍ അലക്ഷ്യമായി വണ്ടിയോടിച്ച ആള്‍ക്കെതിരേ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.










Manna Matrimony.Com
Thalikettu.Com






