ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. ജൂഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ച വാഹനത്തില്‍ ലോറി വന്നിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. എറണാകുളത്ത് വെച്ചാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് തന്നെ മരണ സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചോറ്റാനിക്കരയിലുളള ജൂഹിയുടെ അമ്മയുടെ വസന്തിയില്‍ വെച്ചാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അമ്മയെ കുറിച്ച് മുന്‍പ് മാധ്യമങ്ങളോട് പലതവണ മനസുതുറന്നിട്ടുണ്ട് നടി. ഇപ്പോള്‍ അപ്രതീക്ഷിതമായി ജൂഹിയുടെ അമ്മയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്‌റെ ഞെട്ടലിലാണ് ഉപ്പും മുളകും ആരാധകര്‍. ഏറ്റവും മികച്ച എസ്‌യുവി സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് അവസരം: ഇവിടെ ക്ലിക്ക് ചെയ്യൂ ഉപ്പും മുളകും ഗ്രൂപ്പുകളില്‍ എല്ലാം ജൂഹിയുടെ അമ്മയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുളള പോസ്റ്റുകള്‍ വരുന്നുണ്ട്. ജൂഹിയുടെ അമ്മ മലയാളിയും അച്ഛന്‍ രാജസ്ഥാന്‍ സ്വദേശിയുമാണ്.
രഘുവീര്‍ ശരണ്‍ റുസ്തഗി എന്നാണ് നടിയുടെ പിതാവിന്‌റെ പേര്. അച്ഛന് എറണാകുളത്ത് ബിസിനസായിരുന്നു. ലെച്ചുവിന്‌റെ പിതാവ് രഘുവീര്‍ നേരത്തെ അന്തരിച്ചിരുന്നു. ചിരാഗ് എന്നാണ് ജൂഹി റുസ്തഗിയുടെ ചേട്ടന്‌റെ പേര്. ജൂഹിക്കൊപ്പം എപ്പോഴും ലൊക്കേഷനില്‍ ഒപ്പം പോയിരുന്നത് അമ്മയാണ്.
കുടുംബ വിശേഷങ്ങള്‍ എപ്പോഴും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഉപ്പും മുളകില്‍ നിന്നും പോയ ശേഷം ചാനല്‍ പരിപാടികളിലൂടെയാണ് ജൂഹി റുസ്തഗിയെ പിന്നീട് പ്രേക്ഷകര്‍ കണ്ടത്. അതേസമയം നടിയുടെ സഹോദരന്‍ ചിരാഗിന്‌റെ ആരോഗ്യാവസ്ഥയെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
നടിയുടെ സഹോദരന് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനകളിലാണ് ആരാധകര്‍. പിതാവിന്‌റെ വിയോഗം വലിയ ശൂന്യത ആയിരുന്നുവെന്നും അതുമായി പൊരുത്തപ്പെടാന്‍ കുറച്ചുകാലം എടുത്തുവെന്നും നടി മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. മമ്മൂക്ക മാത്രമാണ് എന്നോട് അത് ചോദിച്ചിട്ടുളളത്, മെഗാസ്റ്റാറിനെ കുറിച്ച് ഇമോഷണലായി ബിബിന്‍ ജോര്‍ജ്ജ് അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു എന്നും നടി പറഞ്ഞു. അങ്ങനെയാണ് ഒരു മലയാളി പെണ്‍കുട്ടിയെ തന്നെ തേടി പിടിച്ച് ജൂഹിയുടെ പിതാവ് വിവാഹം കഴിച്ചത്. അതേസമയം ഉപ്പും മുളകും താരങ്ങള്‍ ഒന്നിച്ച ഏരിവും പുളിയും എന്ന പരിപാടിയില്‍ അടുത്തിടെ ജൂഹി അഭിനയിച്ചിരുന്നു.
ഉപ്പും മുളകിന് ശേഷം ചാനല്‍ പരിപാടികളിലൂടെ ലച്ചു വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ഡോ റോവിനുമായുള നടിയുടെ വിവാഹ നിശ്ചയം മുന്‍പ് കഴിഞ്ഞതാണ്. ഇപ്പോള്‍ നടിയുടെ വിവാഹത്തിന് മുന്‍പുളള അമ്മയുടെ വിയോഗം ആരാധകരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്










Manna Matrimony.Com
Thalikettu.Com







