പപ്പ ഇടക്ക് പറയുന്നത് ആണ്… സ്കൂളിൽ കൂടെ പഠിച്ച ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു പപ്പക്ക്… ക്ലാസ്സിൽ ആകെ ഉള്ള ഒരു മുസ്ലിം കുട്ടി.. M A Sajeed…. തലവടി ഗവണ്മെന്റ് സ്കൂളിൽ.. 1969-1971 ബാച്ചിൽ പഠിച്ചത് ആണ്. (8,9,10 ക്ലാസ്സ് )… അന്ന് സജീദിന്റെ ബാപ്പ ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു.. തലവടിയിലേക്ക് സ്ഥലം മാറി വന്നത് ആയിരുന്നു… പഠിച്ചുകൊണ്ട് ഇരിക്കുമ്പോൾ തന്നെ ബാപ്പ മരിച്ചു…
ഉമ്മ സജീദിനെയും കൊണ്ട് നാട്ടിലേക്കു തിരിച്ചുപോയി… നാട് എവിടെ ആണെന്നോ.. വീട് ഇവിടെ ആണെന്നോ അറിയില്ല…. ഇടക്ക് പപ്പ എന്നോട് പറയും.. “കുഞ്ഞേ.. നീ ആ ഫേസ്ബുക്കിൽ ഒന്ന് M A Sajeed നെ നോക്കിക്കേ…. ഞാൻ തിരിച്ചിട്ടും മറിച്ചിട്ടും നോക്കി… No രക്ഷ… എവിടെ ആണെന്ന് അറിയില്ല…. ഓർത്തുവെക്കാൻ ഒരു ഫോട്ടോ പോലും ഇല്ലാതെ അവൻ എവിടെയോ മറഞ്ഞിരിക്കുന്നു…..

NB: ആലപ്പുഴ ജില്ലയിലെ തലവടി സ്കൂളിൽ
1960-1971ബാച്ചിൽ പഠിച്ച സജീദോ… മക്കളോ…സജീദിനെ അറിയുന്നവരോ ഉണ്ടെങ്കിൽ…. പഴയ ആ കൂട്ടുകാരൻ M K രാജു M K Raju നിങ്ങളെ കാത്തിരിക്കുന്നു… ഒന്ന് കാണാൻ ….
വിദ്യ ആർ ഇന്ദിര










Manna Matrimony.Com
Thalikettu.Com






