കോട്ടയം: മാങ്ങാനം ബാലഗ്രാമിലെ കുരുന്നുകൾക്കൊപ്പം ഓണം ആഘോഷിച്ച് ഡി വൈ എഫ് ഐ മാങ്ങാനം മേഖലയിലെ പ്രവർത്തകർ. ഓണാഘോഷത്തോടൊപ്പം വിവിധയിനം കലാപരിപാടികളും കുട്ടികൾക്ക് വേണ്ടി നടത്തി.
ഡി വൈ എഫ് ഐ കോട്ടയം ജില്ലാ പ്രസിഡന്റ് സഖാവ് അജയ്.കെ.ആർ കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. പ്രശാന്ത്, അയർക്കുന്നം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സജിത്ത് പി സദൻ, മാങ്ങാനം മേഖലാ സെക്രട്ടറി നന്ദു റെജി, ആനത്താനം യൂണിറ്റ് സെക്രട്ടറി ദേവകുമാർ, പ്രസിഡന്റ് അരുൺ.ജി എന്നിവർ പങ്കെടുത്തു.










Manna Matrimony.Com
Thalikettu.Com






