കോഴിക്കോട്; ഉത്രാട ദിനത്തില്‍ പൂക്കളമിട്ട് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഭാര്യ വീണയുമൊത്ത് പൂക്കളമിടുന്ന ചിത്രമാണ് മന്ത്രി ഓണാശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വീട്ടുവേഷത്തിലുള്ളതാണ് ചിത്രത്തിന്റെ മാറ്റുകൂട്ടുന്നത്.
കൈലിയും ഷര്‍ട്ടിലും മന്ത്രി റിയാസും, ചുരിദാറില്‍ വീണയുമുള്ള ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. അധികം കാണാത്ത ഒരു ചിത്രമെന്ന നിലയില്‍ കമന്റുകളും നിറഞ്ഞു കഴിഞ്ഞു.
ചിത്രം പങ്കുവെച്ച് അരമണിക്കൂര്‍ പിന്നിടുമ്പോഴേയ്ക്കും 32,000 ലൈക്കു കടന്നു. 3000 നു മേലെ കമന്റുകളും 446 പേര്‍ ഷെയറും ചെയ്തു. പലപ്പോഴും കുടുംബ ചിത്രം പങ്കുവെയ്ക്കുന്ന മന്ത്രി ഇത്തവണ വീട്ടുവേഷത്തില്‍ സാധാരണക്കാരായി ചിത്രം പങ്കിട്ടപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.










Manna Matrimony.Com
Thalikettu.Com







