സർക്കാരിന്റെ കനിവ് കാത്തു കുവൈറ്റിൽ നിന്നും മലയാളി യുവാവ്. അടിയന്തിര ശസ്ത്രക്രിയക്ക് അനുമതി വേണം . സർക്കാർ ഇടപെടണമെന്ന് ആവശ്യം.

കോട്ടയം: മല്ലപ്പള്ളി സ്വദേശിയായ യുവാവ് സർക്കാരിന്റെ കനിവ് കാത്ത് കുവൈറ്റിൽ കഴിയുന്നു. കുവൈറ്റ് അബ്ബാസിയയിലുള്ള ജിബിൻ ജോർജ് എന്ന യുവാവാണ് സഹായം അഭ്യർത്ഥിച്ചു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയിൽ പറയുന്നത് പ്രകാരം കേരള ധ്വനി എഡിറ്റർ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുകയും സത്യാവസ്ഥ അന്യോഷിക്കുകയും ചെയ്തു. കുവൈറ്റിലെ ആശുപത്രിയിൽ ട്യൂമർ രോഗത്തിന് ശസ്ത്രക്രിയ നിർദേശിച്ചു തീയതി നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ അസൗകര്യം നിമിത്തം ശസ്ത്രക്രിയ നടക്കില്ലെന്നു കുവൈറ്റ് അധികൃതർ അറിയിക്കുന്നു.

അടിയന്തിര പ്രാധാന്യമുള്ള ശസ്ത്രക്രിയ ആയതിനാൽ നാട്ടിലെ ആശുപത്രിയിൽ എത്തി നടത്തുവാനാണ് അവിടെ നിന്നും ആവശ്യപ്പെടുന്നത്. ഇതിനായി കുവൈറ്റിൽ നിന്നും നാട്ടിലേക്ക് റഫർ ചെയ്തുള്ള സർട്ടിഫിക്കറ്റ് ഇന്ന് ലഭിക്കുമെന്നാണ് കുവൈറ്റ് അധികൃതർ അറിയിക്കുന്നതെന്നു ജിബിൻ പറയുന്നു.

സർട്ടിഫിക്കറ് ലഭിച്ചാലും, നാട്ടിൽ എത്തുവാൻ കേന്ദ്ര, കേരള സർക്കാരിന്റെ അനുമതി ആവശ്യമാണ്. ജനപ്രതിനിധികൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടു വിഷയം സർക്കാരിന്റെ ശ്രെദ്ധയിൽ പെടുത്തണമെന്നാണ് യുവാവ് ആവശ്യപ്പെടുന്നത്.

സഹായം വാഗ്ദാനം ചെയ്തു പലരും ജിബിനെ ബന്ധപ്പെട്ടെങ്കിലും നാട്ടിലെത്തിക്കണമെങ്കിൽ സർക്കാർ കനിയണം. ജിബിന്റെ വിലാസവും ഫോൺ നമ്പറും താഴെ ചേർക്കുന്നു

Address: Flat no -23, Floor -2, Block -4, Street no 6, Abbasiya

Phone: +965 60403771

സഹായം അഭ്യർത്ഥിച്ചു ജിബിൻ പോസ്റ്റ് ചെയ്ത വീഡിയോ കാണാം

Exit mobile version