മൂന്നുനിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി. പ്രധാനമന്ത്രിയുടെ യോഗത്തിലെ ഫോര്‍മുല അറിയട്ടെയെന്നും നേതാക്കള്‍ പറഞ്ഞു.
കര്‍ഷകസമരം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയാറായി കേന്ദ്രസര്‍ക്കാര്‍. ചര്‍ച്ചയില്‍ കരാര്‍ കൃഷിയിലെ തര്ക്കങ്ങളിള് കോടതിയെ സമീപിക്കാനുള്ള നിയമഭേദഗതി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കും. താങ്ങുവില സംബന്ധിച്ചുള്ള ഉറപ്പുകളും എഴുതി നല്‍കാനും നീക്കം.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ നടന്ന തിരക്കിട്ട യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായെന്ന് സൂചന. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നരേന്ദ്ര സിങ് തോമര്‍, പീയൂഷ് ഗോയല്‍ എന്നിവര്‍ പ്രധാനമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു.










Manna Matrimony.Com
Thalikettu.Com







