ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് എം.എല്‍.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എം.എല്‍.എയെ ചില കേസുകളില്‍ കൂടി കസ്റ്റഡിയില്‍ ആവശ്യം ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നിക്ഷേപകരുമായി കമ്പനിയുണ്ടാക്കിയ കരാറില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും ലാഭവിഹിതം നല്‍കിയില്ലെന്ന പേരില്‍ ക്രിമിനല്‍ കേസ് എടുക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 2019 ഒക്ടോബര്‍ മുതല്‍ ലാഭവിഹിതം നല്‍കുന്നില്ലെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.










Manna Matrimony.Com
Thalikettu.Com







