തിരുവനന്തപുരം: വിമതര്‍ക്കെതിരെ കോണ്‍ഗ്രസ് കടുത്ത നടപടിയിലേക്ക്. പാര്‍ട്ടിക്കെതിരെ വിമത നീക്കം നടത്തുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നടപടി ആരംഭിച്ചു.
തദ്ദേശതിരഞ്ഞടെുപ്പിന്റെ സീറ്റു ചര്‍ച്ചകളില്‍ അതൃപ്തരായ സഖ്യകക്ഷികള്‍ പലയിടത്തും ഒറ്റയ്ക്ക് മത്സരിക്കുന്ന ഭീഷണി കൂടി നിലനില്‍ക്കവെ വിമതനീക്കങ്ങള്‍ നിയന്ത്രിക്കാനാണ് കര്‍ശന നടപടി.വിമതസ്ഥാനാര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കുന്ന നടപടിവരെയാണ് കെപിസിസിയുടെ പരിഗണനയിലുള്ളത്.
കെപിസിസി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ അവഗണിച്ചാണ് പലയിടങ്ങളിലും വിമതര്‍ രംഗത്തെത്തിയത്.ഇതോടെ അനുനയ ചര്‍ച്ചകള്‍ക്കുശേഷവും പിന്മാറാതെ ഉറച്ചു നില്ക്കുന്ന വിമത സ്ഥാനാര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കാനാണ് തീരുമാനം.
ഇതിന്റെ തുടര്‍ച്ചയായി 58 പേരെയാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.ഇതില്‍ പാലക്കാട് മാത്രം 13 പേര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. വയനാട്ടില്‍ 12 പേരെയും തിരുവനന്തപുരത്ത് 11 പേരെയുമാണ് വിമത പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.










Manna Matrimony.Com
Thalikettu.Com







