രാസപരിശോധനയില്‍ ജവാന്‍ മദ്യത്തിന് വീര്യം കൂടുതലെന്ന് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വില്‍പ്പന മരവിപ്പിക്കാന്‍ കേരള എക്‌സൈസ് വകുപ്പ് ഉത്തരവിറക്കി. ജൂലായ് 20നുള്ള മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പ്പന അടിയന്തരമായി നിറുത്തിവയ്ക്കാനാണ് നിര്‍ദേശം. ജവാന്‍ റമ്മില്‍ ഈഥൈല്‍ ആല്‍ക്കഹോളിന്റെ അളവിലാണ് കുറവ് കണ്ടെത്തിയത്. ആല്‍ക്കഹോളിന്റെ അളവ് 42.86 ല്‍ നിന്ന് 40 ല്‍ താഴെ അളവിലേക്ക് പോയതോടെയാണ് 245, 246, 247 എന്നീ ബാച്ചുകളിലെ മുപ്പതിനായിരം ലിറ്റര്‍ മദ്യത്തിന്റെ വില്‍പന മരവിപ്പിച്ചത്.
കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലെ പരിശോധനാ ഫലത്തെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുറത്തിറക്കുന്ന ജവാന്‍ ഏറ്റവും വില കുറഞ്ഞ മദ്യമാണ്. മൂന്നു ബാച്ചിന്റെ വില്‍പന മരവിപ്പിച്ചെങ്കിലും പിന്നീട് ഉല്‍പാദിപ്പിച്ച മദ്യം ലഭിക്കും. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് എക്‌സൈസ് കമ്മിഷ്ണര്‍ അറിയിപ്പ് നല്‍കി.










Manna Matrimony.Com
Thalikettu.Com







