പട്‌ന: മുഖ്യമന്ത്രിയാകാന്‍ താന്‍ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്ന് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാര്‍. എന്നാല്‍ ജനം എന്‍ഡിഎക്ക് അനുകൂലമായി വിധിയെഴുതിയെന്നും എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുപ്പത് സീറ്റുകളിലെ വോട്ടുകള്‍ ചിരാഗ് പാസ്വാന്‍ ചിതറിച്ചതാണ് ജെഡിയുവിന് കനത്ത തിരിച്ചടിയായത്. ആരാണ് വോട്ട് ഭിന്നച്ചതെന്ന് ബിജെപി മനസിലാക്കട്ടെയെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു. ചിരാഗ് പസ്വാന്റെ എല്‍ജെപിക്കെതിരെ നടപടിയെടുക്കേണ്ടത് ബിജെപിയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അടുത്ത ആഴ്ച താന്‍ സത്യ പ്രതിജ്ഞ ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും ബിഹാര്‍ മുഖ്യമന്ത്രി തള്ളി.










Manna Matrimony.Com
Thalikettu.Com






