തിരുവനന്തപുരം : സംസ്ഥാനത്ത് ദീപാവലി ദിവസം പടക്കം പൊട്ടിക്കാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ആഘോഷങ്ങളുടെ ഭാഗമായി രാത്രി 8 മുതല്‍ 10 വരെ മാത്രമായിരിക്കും പടക്കം പൊട്ടിക്കാന്‍ അനുമതി. ക്രിസ്മസ്, ന്യൂ ഇയര്‍ അവസരങ്ങളില്‍ 11.55 മുതല്‍ 12.30 വരെ മാത്രമായിരിക്കും സമയം അനുവദിക്കുക.
ഇത്തവണ ഹരിത പടക്കങ്ങള്‍ (ഗ്രീന്‍ ക്രാക്കേഴ്സ്) മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്നും ആഭ്യന്തര വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവയില്‍ ബേരിയം നൈട്രേറ്റ് ഇല്ലാതെ നിര്‍മിക്കുന്നതിനാല്‍ വായു മലിനീകരണ തോത്കുറവായിരിക്കും.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ഉത്തരവ്.










Manna Matrimony.Com
Thalikettu.Com







