തിരുവനന്തപുരം: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ യഥാര്‍ത്ഥ ചിത്രമാണ് ഇഡി പുറത്തുകൊണ്ടുവരുന്നതെന്നും കേരളം ഞെട്ടുന്ന വാര്‍ത്തകളാണ് ഓരോദിവസവും പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്.സ്വര്‍ണം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചിരുന്നു. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് കളളം പറയുകയാണ്.
സ്വപ്നയുടെയും കൂട്ടരുടെയും ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ശിവശങ്കറിന് അറിയാമായിരുന്നു. ഇവരുടെ അധോലോക പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ രൂപപ്പെടുത്തുന്ന ഓരോ വികസന പ്രവര്‍ത്തനങ്ങളും ഈ അധോലാേക സംഘത്തിന് രഹസ്യമായി ലഭിച്ചിരുന്നു. അതിന് പിന്നില്‍ ശിവശങ്കറായിരുന്നു’- ചെന്നിത്തല പറഞ്ഞു.
‘ലൈഫ് പദ്ധതിയും കെ ഫോണ്‍ പദ്ധതിയുമെല്ലാം സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുളള ഒരു കൂട്ടുകച്ചവടമായി മാറി. ലൈഫ് പദ്ധതിയിലെ കമ്മീഷനടക്കമുളള എല്ലാ കാര്യങ്ങളും ശിവശങ്കറിന്റെ അറിവോടെയാണെന്ന് വ്യക്തമായിരിക്കുകയാണ്.
വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു എന്നുപറഞ്ഞ് പാര്‍ട്ടി അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിറുത്തിയതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴാണ് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







