ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചു വരുത്താന്‍ നിയമപരമായ അധികാരമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമസഭാ എത്തിക്ക്സ് കമ്മിറ്റിയുടെ നോട്ടീസിന് ഇ.ഡി മറുപടി നല്‍കും.
ലൈഫ് മിഷന്‍ കേസില്‍ പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് ഇ.ഡി അറിയിച്ചു. പദ്ധതിയെ തടസപ്പെടുത്തുന്നുവെന്ന വാദം ദുര്‍വ്യാഖ്യാനം മാത്രമാണ്. ശിവശങ്കര്‍ സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സ്വപ്നക്ക് കൈമാറിയെന്നും ഇ.ഡി വ്യക്തമാക്കി.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഫയലുകള്‍ വിളിച്ചുവരുത്തിയതിനെതിരെ നിയമസഭാ എത്തിക്സ് കമ്മിറ്റി ഇ.ഡിക്ക് നോട്ടീസ് നല്‍കിയിരുന്നു.










Manna Matrimony.Com
Thalikettu.Com






