തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിയമിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായാണ് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ നിയമിച്ചത്.
തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് അംഗങ്ങളായിരിക്കുക.










Manna Matrimony.Com
Thalikettu.Com







