തൃശൂര്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഉദാത്ത മനുഷ്യസ്‌നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അനുശോചിച്ചു.
ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന അക്കിത്തം ഇന്ന് രാവിലെയാണ് വിടപറഞ്ഞത്.
ഭൗതിക ശരീരം കേരള സാഹിത്യ അക്കാദമിയില്‍ രാവിലെ 10.30 തിന് പൊതുദര്‍ശനത്തിന് വെക്കും. ശേഷം കുമരനെല്ലൂരിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍.










Manna Matrimony.Com
Thalikettu.Com






