കോട്ടയം: മാങ്ങാനത്ത് കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ 5 പേർക്കും കോവിഡ് സ്ഥിതീകരിച്ചു; ഈ വീട്ടിലെ രണ്ടു പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിതീകരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇവരുമായി സമ്പർക്കം പുലർത്തിയ മാതാവിനും, സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പിതാവിനും, സഹോദരനായ മറ്റൊരാൾക്കും കോവിഡ് സ്ഥിതീകരിച്ചത്. ഈ ഭാഗത്ത് തന്നെ 5 പേർക്കും കോവിഡ് സ്ഥിതീകരിച്ചിരുന്നു.
കൂടാതെ മാങ്ങാനം പാലൂർപടിക്ക് സമീപ പ്രദേശത്തുള്ള മറ്റൊരാൾക്കും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചിരുന്നു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മാങ്ങാനം സ്വദേശികളായ ആറു പേർക്ക് നിലവിൽ കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്.
മാങ്ങാനം കളമ്പുകാട്ട് കുന്ന് ഭാഗം നിരവധി വീടുകൾ തിങ്ങി നിറഞ്ഞ പ്രദേശമായതിനാൽ സമ്പർക്കം എത്രയുണ്ടന്നതിനു കൃത്യം കണക്കുകൾ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇവരുമായി സമ്പർക്കം ചെയ്ത മിക്ക ആളുകളോടും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com






