തിരുവനന്തപുരം: തിരുവനന്തപുരത്ത് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം വർക്കല സ്വദേശിയുടേത് എന്ന് പൊലീസ്. ശ്രീകാര്യം ജംങ്ഷനോട് ചേർന്ന സ്വകാര്യ ബാങ്കിന് സമീപത്തെ ആളൊഴിഞ്ഞ വീടിനോട് ചേർന്ന പ്രദേശത്താണ് മൃതദേഹം പുരുഷന്റെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.
സംഘർഷത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആളാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയത്. എന്നാൽ, മുഖത്തും ശരീരത്തിലും മുറിവുകൾ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഉദ്ദേശം 40 വയസ് തോന്നിക്കുന്നയാളാണ് മരിച്ചത്. കൊന്നതിന് ശേഷം കെട്ടിത്തൂക്കിയതാകാം എന്നാണ് പൊലീസിന്‍റെ നിഗമനം. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തിയ ശേഷം മരണകാരണത്തിൽ സ്ഥിരീകരണം ഉണ്ടാകും എന്ന് പൊലീസ് അറിയിച്ചു.










Manna Matrimony.Com
Thalikettu.Com






