കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കേസിൽ കുമരകം സ്വദേശി കസ്റ്റഡിയിലെന്നു സൂചന . യുവാവിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. ഇയാൾക്ക് കൊലപാതകം നടന്ന വീടുമായി ബന്ധമുണ്ട്. മരിച്ച വീട്ടമ്മയുമായി ബന്ധപ്പെട്ട് പണമിടപാട് ഉണ്ടായിരുന്നു.കറന്റ് ഇല്ലാതിരുന്നതിനാലാണ് ഷോക്കടിപ്പിച്ച് കൊല്ലാനുള്ള പ്രതിയുടെ നീക്കം പൊളിഞ്ഞത്. ഗ്യാസ് സിലിണ്ടർ തുറന്നിട്ടെങ്കിലും കത്തിക്കാൻ കഴിഞ്ഞില്ല.
കൊല്ലപ്പെട്ട ഷീബ സാലിക്കും ഭർത്താവിനും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ചു വീഴ്ത്തിയത്. ശരീരത്തിൽ വൈദ്യുതി കമ്പികൾ ചുറ്റിയെങ്കിലും ഷോക്കടിപ്പിച്ചതിന്റേയും തെളിവുകളില്ല. കവർച്ചാ ശ്രമമെന്ന് വരുത്തി തീർത്ത് അന്വേഷണം വഴിതെറ്റിക്കാനാണു കാറും സ്വർണവും കവർന്നതെന്നും കരുതുന്നു.
പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് െകാലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നറിയാൻ യുവാവിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഷീബ സാലിയും ഭർത്താവുമായി അടുപ്പമുള്ളയാളാണ് പിടിയിലായത്. കൊലയ്ക്കു ശേഷം കടന്നുകളയുമ്പോൾ ചെങ്ങളത്തെ പെട്രോൾ പമ്പിൽ യുവാവെത്തുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതാണ് നിർണായകമായത്.










Manna Matrimony.Com
Thalikettu.Com







