അടൂർ: സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ രേണുകയോടും സൂര്യയോടും പൊലീസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ പറഞ്ഞ സമയത്തും ഇവർ എത്തിയില്ല. ഇതോടെയാണ് ഉത്രകൊലക്കേസിൽ രേണുകയും സൂര്യയും പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിൽ തീരുമാനം എടുക്കും.
ഇതോടെ കേരളത്തെ ഞെട്ടിച്ച പാമ്പ് കടി കൊലയിൽ പുതിയ ട്വിസ്റ്റ് എത്തുകയാണ്. കരുതലോടെയാണ് പൊലീസ് ഇവരെ കസ്‌ററഡിയിൽ എടുത്തത്. ഇതോടെ സൂരജും അച്ഛനും അമ്മയും സഹോദരിയും അടക്കം കുടുംബത്തിലെ നാലു പേലും കേസിൽ പ്രതിയാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്.










Manna Matrimony.Com
Thalikettu.Com







