കുഞ്ഞിക്കൈകളിൽ മൈലാഞ്ചി ചന്തം നിറഞ്ഞു; ആഘോഷങ്ങൾ വെട്ടി ചുരുക്കി ഈദുൽ ഫിത്തർ ആഘോഷിച്ചു ആഗോള മുസ്ലിങ്ങൾ

കോവിഡ് മഹാമാരി എന്ന ഈ ദുരിത കാലം നടന്നു കയറാന്‍ അള്ളാഹു തുണയാകണമേയെന്ന പ്രാര്‍ഥനയുമായി ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി ഇന്ന് ലോകമെമ്പാടും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഈദ് ഗാഹുകളും പള്ളികളിലെ നമസ്കാരങ്ങളും ഒന്നുമില്ലാത്ത പെരുന്നാള്‍ പുലരിയാണ് ഈ കോവിഡ് കാലത്തേതെന്ന് പറയാം. റമദാന്‍ 30 പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് ഈദുല്‍ ഫിത്തർ എത്തുന്നത്.

ഈ ദുരിത കാലം നടന്നു കയറാന്‍ അള്ളാഹു തുണായകണമേയെന്ന് ഇത്തവണത്തെ പ്രാർത്ഥന. വീടുകളില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്നുള്ള പെരുന്നാള്‍ ആഘോഷത്തിനപ്പുറം മറ്റൊന്നുമില്ല. കുഞ്ഞിക്കൈകളില്‍ മൈലാഞ്ചി ചന്തം നിറഞ്ഞു. പുത്തനുടുപ്പുകളില്ല.

പള്ളികളിലും ഈദ്‍ഗാഹുകളിലും നമസ്കാരമില്ല; ഗള്‍ഫില്‍ പൊലിമകളില്ലാതെ പെരുന്നാള്‍ ആഘോഷം പരസ്പരം ആശ്ലേഷിച്ച് ഈദ് സന്ദേശങ്ങള്‍ കൈമാറുന്ന മനോഹരമായ കാഴ്ചകളില്ലാത്ത പെരുന്നാള്‍ ദിനമാണ് വിശ്വാസികള്‍ക്കിത്.

എല്ലാ മാന്യ വായനക്കാർക്കും കേരള ധ്വനിയുടെ ഈദ് ആശംസകൾ – എഡിറ്റർ

Exit mobile version