മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതോടെ ലിപ്സ്റ്റിക്ക് ഇടാൻ പോലും കഴിയാതെ സ്ത്രീകൾ വലയുകയാണ്. മാസ്കുകളിൽ ഫാഷൻ പരീക്ഷിക്കുകയാണ് കേരളത്തിലെ മലയാളി മങ്കകൾ. കേരളത്തില്‍നിന്നുള്ള കസവ് മാസ്‌കുകളും ഇപ്പോള്‍ ട്രെന്‍ഡായിരിക്കുകയാണ്.
കോവിഡ് കാലം ആയതിനാൽ തന്നെ മാസ്‌കിന് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. ഈ സാഹചര്യത്തില്‍ ഇതിന്റെ വിപണി സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് വിവിധ കമ്പനികള്‍.
മാസ്‌ക്ക് നിര്‍ബന്ധമാക്കിയപ്പോള്‍ കിട്ടുന്ന ഒരു മാസ്‌ക് എങ്ങനെയെങ്കിലും വയ്ക്കുക എന്നതായിരുന്നു എല്ലാവരുടെയും ചിന്ത. എന്നാല്‍ ഇപ്പോള്‍ വിവിധ ഫാഷനുകളിലുള്ള മാസ്‌ക്കുകള്‍ ആളുകള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഈ അവസരം മുമ്പില്‍ കണ്ട് ബ്രാന്‍ഡഡ് മാസ്‌കുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ കമ്പനികള്‍ എന്നാണ് സൂചനകൾ ലഭിക്കുന്നത്.
100 രൂപ മുതല്‍ 500 രൂപ വരെയുള്ള ബ്രാന്‍ഡഡ് മാസ്കുകൾ ഇപ്പോൾ ചില കമ്പനികൾ പുറത്തിറക്കുന്നുണ്ടന്നാണ് വിവരം. രണ്ടു പാളി സംരക്ഷണത്തിനു പുറമെ വൈറസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെയുള്ള സംരക്ഷണവും നല്‍കുന്ന മാസ്‌കുകളുമുണ്ട്.
പല പ്രായത്തിലും പല ജോലികള്‍ ചെയ്യുന്നവര്‍ക്കും വിവിധ വസ്ത്രധാരണ രീതികള്‍ക്കും അനുയോജ്യമായ മാസ്‌കുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇവയില്‍ മിക്കതും കഴുകി ഉപയോഗിക്കാവുന്നതാണെന്നതും ഇവയുടെ വിപണന സാധ്യത വര്‍ധിപ്പിക്കുന്നു.