തിരുവല്ല: ബസേലിയൻ സിസ്റ്റേഴ്സ് കോൺവന്റിലെ സന്യസ്ഥ വിദ്യാർഥിനിയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക റിപ്പോർട്ട്. മുറിവുകൾ വീഴ്ചയിൽ ഉണ്ടായതാണെന്നും മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി.ജോണിനെ (20) മഠത്തിലെ കിണറ്റിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
വ്യാഴാഴ്ച പകൽ 12 നാണ് സംഭവം. വലിയ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയ അന്തേവാസികളാണ് ദിവ്യയെ മഠത്തിന്റെ കെട്ടിടത്തോടു ചേർന്നുളള കിണറ്റിൽ വീണ നിലയിൽ കണ്ടത്.
ഉടനെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് ദിവ്യയെ കിണറ്റിൽ നിന്ന് രക്ഷിച്ച് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കിണറ്റിൽനിന്നു വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം










Manna Matrimony.Com
Thalikettu.Com







