കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സ്വര്‍ണ്ണാഭരണം തലയോലപ്പറമ്പ്, പിയാത്തേ ഭവനിലെ സിസ്റ്റര്‍ ലൂസി, കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. ജയദേവ് ജി, ഐ.പി.എസിനു കൈമാറി .
തലയോലപറമ്പില്‍ അഗതികളായ സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടി പിയാത്തെഭവന് എന്ന സ്ഥാപനം നടത്തുകയാണ് സിസ്റ്റര്‍ ലൂസി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രോഗികളായിട്ടുള്ളവരും ഉപേക്ഷിക്കപ്പെട്ടവരുമായ 68 സ്ത്രീകള്‍ ഈ സ്ഥാപനത്തില്‍ സിസ്റ്ററിന്റെ സംരക്ഷണയില്‍ കഴിയുന്നുണ്ട്.
മുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണ്ണ മാലയാണ് സിസ്റ്റര്‍ ലൂസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി ജില്ലാ പോലീസ് മേധാവിയെ ഏൽപ്പിച്ചത്. ഇത് ജില്ലാ പോലീസ് മേധാവി കളക്ടർക്ക് കൈമാറി .
പ്രസ്തുത ചടങ്ങില്‍ കെ.എ.പി അഞ്ചാം ബറ്റാലിയൻ കമാണ്ടന്റ് വിശ്വനാഥ് ഐ .പി.എസ് .( കോവിഡ് സ്പെഷ്യൽ ഓഫീസർ) നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ശ്രീ വിനോദ് പിള്ള, തലയോലപ്പറമ്പ് എസ്.എച്.ഒ ജര്‍ലിന്‍ വി സ്കറിയ, എസ്.ഐ സുധീര്‍,പിആര്‍.ഒ സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു.