മൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാർ റോഡരികിലെ കെട്ടിടത്തിലേക്കിടിച്ചു കയറി. അപകടത്തിൽ 3 പേർ മരിച്ചു. 5 പേർക്കു ഗുരുതരമായി പരുക്കേറ്റു. ‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനായി അഭിനയിച്ച വാളകം മേക്കടമ്പ് നടപ്പറമ്പിൽ ബേസിൽ ജോർജ് (30), വാളകം ഇലവങ്ങത്തടത്തിൽ ബാബുവിന്റെ മകൻ നിധിൻ (35), വാളകം ഇല്ലേൽ വീട്ടിൽ ജോയിയുടെ മകൻ അശ്വിൻ ജോയ് (29) എന്നിവരാണ് മരിച്ചത്.
വാളകം മറ്റപ്പിള്ളിൽ ലതീഷ് (30), സാഗർ (19), കെട്ടിടത്തിലുണ്ടായിരുന്ന അതിഥിത്തൊഴിലാളികളായ റമോൺ ഷേഖ് (37), അമർ, ജയദീപ് (30) എന്നിവർക്കാണു പരുക്ക്.
ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30 ന് വാളകം പള്ളിത്താഴത്താണ് അപകടം.
മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ വൈദ്യുതപോസ്റ്റിലിടിച്ച ശേഷം, കടയിലേക്കും സമീപത്തെ കെട്ടിടത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ബേസിൽ ജോർജും നിധിനും അശ്വനും ആശുപത്രിയിലെത്തും മുൻപേ മരിച്ചു.










Manna Matrimony.Com
Thalikettu.Com







