കോട്ടയം: കഴിഞ്ഞ ഒരാഴ്ചയോളമായി താൽക്കാലികമായി അടച്ച കോട്ടയം മാർക്കറ്റ് കർശന സുരക്ഷാ ക്രമീകരണങ്ങളോടെ നാളെ തുറക്കും. പലചരക്ക്, മീൻ, മാംസം, മുട്ട, പഴങ്ങൾ തുടങ്ങിയ അവശ്യ സ്ഥാപനങ്ങൾ വിൽക്കുന്ന കടകളിൽ ശുചീകരണം നടത്താനും കേടായ സാധനങ്ങൾ നീക്കം ചെയ്യാനും ജില്ലാ ഭരണകൂടം വ്യാപാരികൾക്ക് ഇന്നലെ രാവിലെ 11 മുതൽ ഒന്നുവരെ അനുമതി നൽകിയിരുന്നു.
മാർക്കറ്റ് 10 ദിവസത്തോളം അടഞ്ഞു കിടന്ന സാഹചര്യത്തിൽ ഏകദേശം 2 കോടി രൂപയുടെ പഴവും പച്ചക്കറിയും നശിച്ചതായാണ് സൂചനകൾ.
മർച്ചന്റ് അസോസിയേഷൻ കോട്ടയം പ്രസിഡന്റ് ടി.ഡി.ജോസഫ്, ജനറൽ സെക്രട്ടറി ഹാജി എം.കെ.ഖാദർ, വൈസ് പ്രസിഡന്റ് എ.കെ.എൻ.പണിക്കർ, സെക്രട്ടറി സുരേഷ് ബൃന്ദാവൻ, കമ്മിറ്റിയംഗം കെ.പി.രാധാ കൃഷ്ണൻ, മൊത്തവ്യാപാരികൾ, തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.