ഉറുകുന്ന്: 7 മാസത്തെ വിധവ പെൻഷൻ തുകയിൽ 8,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അമ്മുക്കുട്ടി. ഉറുകുന്ന് അയ്യങ്കാളി നഗറിൽ രഘു വിലാസത്തിൽ അമ്മുക്കുട്ടിയാണ് തുക കൈമാറിയത്
9,100 രൂപയാണ് പെൻഷൻ ലഭിച്ചത്. ഇതിൽ മരുന്നിനും റേഷൻ വാങ്ങിക്കാനുമായി 1,100 രൂപ മാത്രമാണ് അമ്മുക്കുട്ടി മാറ്റിവച്ചത്.
ബാക്കി തുകയുടെ ചെക്ക് ഇന്നലെ മന്ത്രി കെ. രാജുവിന്റെ കൈയിൽ അമ്മുക്കുട്ടി നൽകി. റോഡ് പുറമ്പോക്കിൽ താമസിക്കുന്ന അമ്മുക്കുട്ടി വീടിനായി പഞ്ചായത്തിൽ പലതവണ അപേക്ഷ നൽകിയിട്ടും ലഭിച്ചിട്ടില്ല.










Manna Matrimony.Com
Thalikettu.Com







