തമിഴ്നാട്: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ മകളുടെ മുന്നിലിട്ടു പിതാവിന്റെ തല മൂന്നംഗ സംഘം വെട്ടിയെടുത്തു. വെട്ടിയെടുത്ത തലയുമായി സ്റ്റേഷനിലെത്തി മൂന്നംഗ സംഘം കീഴടങ്ങി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിനു കാരണം.
കഴിഞ്ഞ ദിവസമാണ് പത്തുവയസ്സു പ്രായമുള്ള മകള്‍ക്ക് മുന്നില്‍ വച്ചു സ്ഥലത്തെ യുവാവിനെ ഒരു സംഘം വെട്ടി കൊലപെടുത്തിയത്. അക്രമികൾ പിന്നീട് ഉടലില്‍ നിന്ന് ശിരസ് അറുത്തെടുത്തു. തുടർന്ന് വടിവാളിന്റെ തലപ്പില്‍ ശിരസ് കോര്‍ത്തെടുത്തു കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ശ്രീരംഗം ഡ്രെയിനേജ് സ്ട്രീറ്റിലെ തൈവെട്ടി ചന്ദ്രുവെന്ന ചന്ദ്രമോഹനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മകളുമൊന്നിച്ചു ബൈക്കില്‍ വരുന്നതിനിടെ വീടിനു മുന്നില്‍ വച്ചായിരുന്നു ആക്രമണം. കാറിലെത്തിയ മൂന്നംഗ സംഘം വടിവാളുമായി ഇറങ്ങിയതു കണ്ടു ചന്ദ്രമോഹന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. മകളെ വാള്‍ കാട്ടി ഓടിച്ച സംഘം ചന്ദ്രമോഹനെ തലങ്ങും വിലങ്ങും വെട്ടി. പിന്നീട് ശിരസ് അറുത്തെടുത്തു. നിരവിധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ചന്ദ്രമോഹൻ.
ശ്രീരംഗ റെയിൽവേ കോളനിക്ക് സമീപം താമസിക്കുന്ന ശരവണന്‍, സഹോദരന്‍ സുരേഷ്, ബന്ധു ശെല്‍വം എന്നിവരാണ് സ്റ്റേഷനില്‍ കീഴടങ്ങിയത്. വാള്‍തലപ്പില്‍ ശിരസ് കണ്ടു പരിഭ്രമിച്ച പൊലീസുകാര്‍ ഉടന്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി. മൃതദേഹം തിരുച്ചിറപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.










Manna Matrimony.Com
Thalikettu.Com







