തുര്‍ക്കി: സുഖമില്ലാത്ത കുഞ്ഞുമായി ആശുപത്രിയില്‍ ഒരു അമ്മ പൂച്ച… അതും അത്യാഹിത വിഭാഗത്തിന് മുന്നില്‍. ഏറെ ചിന്തിപ്പിക്കുന്ന ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നതു .
ഒടുവില്‍ കുഞ്ഞിനെ ആശുപത്രി ജീവനക്കാര്‍ എടുക്കുമ്പോഴും തന്റെ കണ്‍വെട്ടത്തു നിന്ന് മാറാതെ അമ്മ പൂച്ച കാവല്‍ നില്ക്കുന്നതും ചത്രങ്ങളില്‍ വ്യക്തമാണ്.
ആശുപത്രിയില്‍ എത്തിച്ച പൂച്ചക്കുഞ്ഞിന് ചികിത്സ നല്കി ഹൃദയം തൊട്ടിരിക്കുകയാണ് തുര്‍ക്കിയിലെ ഒരു ആശുപത്രി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലാണ് കുഞ്ഞുമായി അമ്മപ്പൂച്ച എത്തിയത്. ഉടന്‍ തന്നെ ആശുപത്രി ജീവനക്കാര്‍ കുഞ്ഞിന് പരിചരണമേകി.
മെര്‍വ് ഓസ്കാന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നില്‍ തങ്ങള്‍ നില്ക്കുമ്പോള് അമ്മ പൂച്ച കുഞ്ഞിനെയുമെടുത്ത് അങ്ങോട്ട് ഓടി എത്തുകയായിരുന്നുവെന്നും കുറിച്ചാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ആയിരക്കണക്കിന് തെരുവ് പുച്ചകള്‍ ഉള്ളനഗരമാണ് തുര്‍ക്കിയിലെ ഇസ്താംബൂള്‍. മിക്കയിടങ്ങളിലും പൂച്ചകള്‍ക്കും നായ്കള്‍ക്കും വെള്ളവും ഭക്ഷണവും നല്‍കുന്നത് പതിവ് കാഴ്കളിലൊന്നാണ്.
Reis haber mi verseydin alırken ya, bir de üzerine kurgu yazmasa mıydın… Sadece bir soru yani https://t.co/yly8HSgqNc
— Merve Özcan (@ozcanmerveee) April 29, 2020










Manna Matrimony.Com
Thalikettu.Com







