ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തിനെതിരായ നടപടിയില്‍ പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സമാധാനപരമായ പ്രതിഷേധത്തിന് പൗരന് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ലെന്നും പൊലീസിന്റെ അമിതാധികാരം ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പൊലീസ് നിയന്ത്രണത്തിന് ഏകീകൃത പ്രോട്ടോക്കോള്‍ വേണം. പ്രക്ഷോഭത്തില്‍ സാമൂഹിക വിരുദ്ധര്‍ ഉണ്ടെങ്കില്‍ പൊലീസ് ശ്രദ്ധിക്കണം. പ്രക്ഷോഭം ഉണ്ടെന്നുകരുതി ലാത്തിചാര്‍ജ് ചെയ്യണമെന്നില്ല. പൊലീസ് സ്വയം അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. സമാധാനപരമായി നടത്തിയ മാര്‍ച്ചിന് നേരെ ലാത്തി ചാര്‍ജും കണ്ണീര് വാതക പ്രയോഗവും ഉണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം.










Manna Matrimony.Com
Thalikettu.Com






