ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാധ്യതയുള്ള പ്രദേശങ്ങളിലും മെയ് മൂന്നിന് ശേഷവും ലോക്ക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.
അന്തിമ തീരുമാനം മെയ് മൂന്നിന് എടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുത്തത്.
രാജ്യത്തെ മറ്റ് മേഖലകള്‍ക്ക് ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കാനാണ് കേന്ദ്രനീക്കമെന്നാണ് സൂചന. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചേക്കും. ഇതിനായി പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും.