കോട്ടയം: റെഡ് സോണായി മാറിയ കോട്ടയത്ത് തിങ്കളാഴ്ച ആറു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കൊറോണ ബാധിച്ചവരുടെ പട്ടിക ഇങ്ങനെയാണ്.
കോട്ടയം ചന്തക്കടവിലെ മുട്ടമ്പലം സ്വദേശിയായ ചുമട്ടുതൊഴിലാളിയ്ക്കും, കുഴിമറ്റം സ്വദേശിയ്ക്കും, മണർകാട് സ്വദേശിയായ ട്രക്ക് ഡ്രൈവർക്കും, ചങ്ങനാശേരിയിലെ തമിഴ്‌നാട് സ്വദേശിയായ ആക്രിക്കച്ചവടക്കാരനും, മേലുകാവിലെ ബാങ്ക് ജീവനക്കാരിയ്ക്കും, വടവാതൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പനച്ചിക്കാ്ട് പഞ്ചായത്തിലെ രോഗം ബാധിച്ചവരുടെ എണ്ണം നാലായി. വിജയപുരം പഞ്ചായത്തിൽ രണ്ടു പേർക്കും, മണർകാട് പഞ്ചായത്തിൽ രണ്ടു പേർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കോട്ടയം നഗരസഭയിലെ മുട്ടമ്പലം ഭാഗവും ഇനി ഹോട്ട് സ്‌പോട്ടായി മാറും. ഇവിടവും ഇനി ലോക്ക് ചെയ്യേണ്ടി വരും.
കോട്ടയം ജില്ലയില്‍ ഇന്ന് കോവിഡ്- 19 സ്ഥിരീകരിച്ചവര്‍
1. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി (40) മുട്ടമ്പലം സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ട്.
2. കുഴിമറ്റം സ്വദേശിനി(56). രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധു.
3. മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍(43). കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.
4. ആക്രി കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശി(46) ചങ്ങനാശേരിയില്‍ താമസിക്കുന്നു. തൂത്തുക്കുടിയില്‍ പോയിരുന്നു.
5. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി(28). മേലുകാവുമറ്റം സ്വദേശിനി.
6. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകന്‍(40). വടവാതൂര്‍ സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ട്