പത്തനംതിട്ട: കൊടുമണ്ണിൽ പതിനാറുകാരനെ കൊന്ന കൂട്ടുകാരനായ മുഖ്യപ്രതിയുടെ കുടുംബ പശ്ചാത്തലം ഞെട്ടിക്കുന്നതെന്ന് റിപ്പോർട്ട്. ഇയാളിൽ ക്രൂരമായ ക്രിമിനൽ സ്വഭാവം ഉണ്ടെന്നാണ് സൂചന. ഇക്കാര്യമെല്ലാം പൊലീസ് വിശദമായി പരിശോധിക്കും.
മുഖ്യപ്രതിക്കും അല്ലറ ചില്ലറ മോഷണങ്ങൾ ഉണ്ടായിരുന്നു. പിതാവ് കുട്ടികളെ മർദിച്ചിരുന്നെന്നു പറയപ്പെടുന്നു. തന്നെ ക്രൂരമായി മർദിച്ച പിതാവിനും സ്‌കൂളിലെ അദ്ധ്യാപകർക്കും എതിരേ ഒരിക്കൽ ഈ കുട്ടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. പുലിവാൽ ആകുമെന്ന് കണ്ട് ഇയാളുടെ കാലു പിടിച്ച് പരാതി പിന്നീട് പിൻവലിപ്പിക്കുകയാണ് ചെയ്തതന്നാണ് അറിയുവാൻ കഴിയുന്നത്.
കൊല്ലപ്പെട്ട പതിനാറുകാരന്റെ കുടുംബം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതാണ്. നിയമ സഹായം ഉൾപ്പെടെ ഇവർക്ക് പലരും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, കേസിലെ രണ്ടാം പ്രതിക്ക് വേണ്ടി ചില രാഷ്ട്രീയ നേതാക്കൾ രംഗത്തുണ്ട്.
മുഖ്യപ്രതിയാണ് എല്ലാം ചെയ്തതെന്നും രണ്ടാം പ്രതി നോക്കി നിന്നതേ ഉള്ളൂവെന്നുമാണ് ഇവരുടെ വിശദീകരണം. കഴുത്ത് അറുക്കുന്നത് വരെയാണ് ഇയാളുടെ പങ്കാളിത്തം ഉള്ളത്. കഴുത്ത് അറുത്ത് ചോര വരുന്നത് കണ്ടതോടെ കുട്ടിയുടെ മനോനിലയിൽ മാറ്റം വന്നുവെന്നും പറയുന്നു.
കൊല്ലപ്പെട്ട കുട്ടിക്ക് അനാവശ്യമായ കൂട്ടുകെട്ട് ഒന്നും ഉണ്ടായിരുന്നില്ല എന്ന് മുത്തച്ഛനും പറയുന്നു. മൂന്നു വർഷമായി സഹപാഠികൾ ആയിരുന്നവർക്കിടയിൽ ഇത്രയധികം വൈരാഗ്യം ഉണ്ടായത് എങ്ങനെയെന്ന് അറിയില്ലെന്നാണ് പലരും പറയുന്നത്.
പതിനാറുകാരനെ കൊലപ്പെടുത്തിയ കേസ് അതീവ ഗൗരവമുള്ള കേസായാണ് പൊലീസ് കാണുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാ പരമായ ശിക്ഷ പ്രതികൾക്ക് ഉറപ്പു വരുത്താനാണ് പൊലീസ് നീക്കം.