തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയാവും. ബന്ധു നിയമന വിവാദത്തെത്തുടര്‍ന്ന് ബെന്നി തോമസ് ഒഴിവായ സാഹചര്യത്തിലാണ് നിയമനം. ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ചന്ദ്രന്‍ തില്ലങ്കേരി. സഹോദരീ ഭര്‍ത്താവായ ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെ നീക്കുകയായിരുന്നു. താന്‍ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറല്‍ ഏല്‍ക്കരുതെന്നായിരുന്നു ബെന്നി തോമസ് രാജിയില്‍ പ്രതികരിച്ചത്.
എന്നാല്‍ സത്യസന്ധനായ മാതൃകാ പൊതുപ്രവര്‍ത്തകനാണ് ബെന്നി തോമസ് എന്നും സഹോദരീ ഭര്‍ത്താവ് എന്നതല്ല പഴ്സനല്‍ സ്റ്റാഫില്‍ നിയമിക്കുന്നതിനുള്ള മാനദണ്ഡമെന്നുമായിരുന്നു സണ്ണി ജോസഫ് പ്രതികരിച്ചത്.
‘ബെന്നി തോമസ് മികച്ചൊരു പൊതുപ്രവര്‍ത്തകനാണ്. എന്റെ സഹോദരീ ഭര്‍ത്താവ് എന്നതല്ല മാനദണ്ഡം. ഈ തെരഞ്ഞെടുപ്പില്‍ എന്റെ ചീഫ് ഏജന്റായിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് തന്നെ ഇങ്ങോട്ട് ശുപാര്‍ശ ചെയ്യുകയായിരുന്നു. രണ്ട് ടേം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരളത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച പഞ്ചായത്ത് അംഗമായിരുന്നു. എല്ലാ പാര്‍ട്ടിക്കാരും ഉള്‍ക്കൊള്ളുന്ന കോളേജ് കമ്മിറ്റി സെക്രട്ടറിയാണ്. നല്ല സത്യസന്ധനായ മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു. നിയമപരമായ തടസ്സമില്ല’, സണ്ണി ജോസഫ് വിശദീകരിച്ചു.
‘ബെന്നി തോമസ് മികച്ചൊരു പൊതുപ്രവര്‍ത്തകനാണ്. എന്റെ സഹോദരീ ഭര്‍ത്താവ് എന്നതല്ല മാനദണ്ഡം. ഈ തെരഞ്ഞെടുപ്പില്‍ എന്റെ ചീഫ് ഏജന്റായിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് തന്നെ ഇങ്ങോട്ട് ശുപാര്‍ശ ചെയ്യുകയായിരുന്നു. രണ്ട് ടേം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരളത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച പഞ്ചായത്ത് അംഗമായിരുന്നു. എല്ലാ പാര്‍ട്ടിക്കാരും ഉള്‍ക്കൊള്ളുന്ന കോളേജ് കമ്മിറ്റി സെക്രട്ടറിയാണ്.










Manna Matrimony.Com
Thalikettu.Com






