കേരളത്തിൽ ക്രിസ്ത്യൻ ആരാധനകൾ ഓൺലൈൻ ആയി നടത്തി; ഓൺലൈൻ ആരാധനകൾ വീടുകളിൽ ഇരുന്നു പങ്കെടുത്തവർ ലക്ഷങ്ങൾ; ലക്ഷങ്ങൾ വീക്ഷിച്ചതോടെ നെറ്റ് വർക്കും ഡൌൺ

കോട്ടയം: ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ഞായറാഴ്ചത്തെ ക്രിസ്ത്യൻ ആരാധനയ്ക്ക് വിലക്ക് വന്നതോടെ, കേരളത്തിലെ മിക്ക പള്ളികളിലും ഇന്നും ഓൺലൈൻ ആരാധനകൾ നടന്നു. സ്വന്തമായി ചാനലുകൾ ഉള്ള ക്രിസ്ത്യൻ സഭകൾ കുർബാനകളും മറ്റും അവരവരുടെ സ്വന്തം ടെലിവിഷൻ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്തു.

കത്തോലിക്കാ സഭയുടെ ടെലിവിഷൻ ചാനലുകളും കുർബാനകൾ ടി വി യി ലൂടെ സംപ്രേക്ഷണം ചെയ്തു. ശാലോം ടിവി ഉൾപ്പെടെയുള്ള ചാനലുകളും ഇന്ന് കുർബാനക്കാണ് പ്രാധാന്യം നൽകിയത്.

പെന്തക്കോസ്ത് വിഭാഗക്കാർ തങ്ങളുടെ ടി വി ചാനലായ പവ്വർ വിഷൻ ചാനലിലൂടെയാണ് ആരാധന നടത്തിയത്. കൂടാതെ ഹാർവെസ്റ്, ഗുഡ്നെസ്സ് എന്നീ ചാനലുകളും ആരാധനകൾ സംപേക്ഷണം ചെയ്തു.

തൃക്കണ്ണമംഗൽ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ പാസ്റ്റർ പി വൈ രാജന്റെ ശ്രുശൂഷയും ഓൺലൈൻ ആയി വെബ് കാസ്റ് ചെയ്തു.

ഓർത്തോഡോക്സ്, യാക്കോബായ, മാർത്തോമാ, സി എസ് ഐ തുടങ്ങി എല്ലാ സഭകളും ലൈവ് വെബ് കാസ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഓൺലൈൻ കുർബാനകൾ നടത്തി.

സ്വന്തമായി ചാനലുകൾ ഇല്ലാതെ ക്രിസ്ത്യൻ സഭകൾ ഫെസ്ബൂക്, യൂട്യൂബ് , സൂം പ്ലാറ്റുഫോമുകളിൽ ലൈവ് ആയാണ് ആരാധന സംഘടിപ്പിച്ചത്.

ലക്ഷങ്ങൾ പല ചാനലുകളിലായി പ്രക്ഷേപണം വീക്ഷിച്ചപ്പോൾ സോഷ്യൽ മീഡിയ നെറ്റ് വർക്ക് കുറച്ച് സമയത്തേക്ക് പോലും ഡൌൺ ആയി. ലോക്ക് ഡൌൺ മൂലം ആരാധന നടക്കാത്തതിനാലാണ് മിക്ക ക്രിസ്ത്യൻ സഭകളും ഓൺലൈനിൽ ആരാധന സംഘടിപ്പിച്ചത്.

Exit mobile version