കണ്ണൂർ: സംസ്ഥാനത്ത് പവർ കട്ടില്ലെന്നും എന്നാൽ പവർ ഫെയിലിയർ ഉണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. കുറച്ച് ദിവസം കൂടി ഈ പ്രയാസം ഉണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കേരളത്തിൽ വ്യാപകമായി വൈദ്യതി വിതരണത്തിൽ തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് സണ്ണി ജോസഫിൻ്റെ പ്രതികരണം.
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറുന്നതിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. രണ്ടു ചുമതലകളും ഒരാൾ കൊണ്ടുപോകുന്നതിനേക്കാൾ നല്ലത് വേറൊരാൾ വരുന്നതാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാണിച്ചു. രത്തൻ ഖേൽക്കറിൻ്റെ നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.










Manna Matrimony.Com
Thalikettu.Com






