ദില്ലി : ഹോട്‌സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ കൂടുതൽ കടകൾ തുറക്കാൻ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾ തുറക്കാൻ അനുമതി ഇല്ല.
നഗരസഭാ, കോർപറേഷൻ പരിധിയിൽ വരുന്ന കോർപറേഷൻ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള കടകളും ഒറ്റപ്പെട്ട കടകളും പാർപ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം. എന്നാൽ കമ്പോളങ്ങൾക്കും സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾക്കും അനുമതിയില്ല.
എന്നാൽ ഒറ്റപ്പെട്ട കടകൾക്ക് അനുമതിയുണ്ട്. മുനിസിപ്പാലിറ്റികൾ നിർദേശിക്കുന്ന സമയക്രമം കർശനമായി പാലിക്കണം. 50 ശതമാനം ജീവനക്കാരേ തുറക്കുന്ന കടകളിൽ പാടുള്ളൂ.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് ശനിയാഴ്ച മുതൽ പലചരക്ക് കടകൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു പുറമേ ചെറിയ കടകളും തുറക്കാം. ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
#IndiaFightsCOVID19
MHA issues revised consolidated guidelines on the #Lockdown2 measures to be taken by Ministries/Departments of Govt of India, State/UT governments & State/UT authorities for the containment of #COVID19 in India. (1/2) pic.twitter.com/Q85DFtMAob— Spokesperson, Ministry of Home Affairs (@PIBHomeAffairs) April 15, 2020