• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Saturday, February 28, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Featured News

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തന്‍, സിബിഐക്ക് തിരിച്ചടി

News Desk -02 by News Desk -02
February 27, 2026
ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തന്‍, സിബിഐക്ക് തിരിച്ചടി

ന്യൂഡൽഹി: ദില്ലി മദ്യനയ അഴിമതിക്കേസിൽ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയെയും ബിആർഎസ് നേതാവ് കെ കവിതയെയും കുറ്റവിമുക്തരാക്കി. കെജ്‌രിവാൾ അടക്കം കേസിലെ 23 പ്രതികളെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത കേസിലാണ് ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടി. കേസിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കുറ്റം ചെയ്തതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. സിബിഐക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.

അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായി. കുറ്റപത്രത്തിൽ പാളിച്ചയുണ്ട്. വലിയ കുറ്റപത്രം നൽകിയതുകൊണ്ട് കാര്യമില്ല. കുറ്റപത്രത്തിലെ ആക്ഷേപം സാധൂകരിക്കാൻ തക്ക സാക്ഷിമൊഴികളില്ല. അരവിന്ദ് കെജ്രിവാളിനെ പ്രതിചേർക്കാൻ തെളിവുമില്ലെന്നും കോടതി പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ വൈകാരികമായാണ് കെജ്‌രിവാൾ പ്രതികരിച്ചത്. മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ അദ്ദേഹം സത്യം ജയിച്ചുവെന്നും തനിക്കൊപ്പം ദൈവമുണ്ടെന്നും പറഞ്ഞു.

കേസിൽ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് റൗസ് അവന്യൂ കോടതി ശുപാര്‍ശ നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കിയതില്‍ അന്വേഷണം നടക്കും. കുല്‍ദീപ് സിംഗിനെയാണ് മദ്യനയ അഴിമതിക്കേസില്‍ സിബിഐ ഒന്നാം പ്രതിയാക്കിയത്.

കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ 2021 നവംബറിലാണ് ഡൽഹി സർക്കാർ പുതിയ മദ്യനയം നടപ്പാക്കുന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് സർക്കാർ മദ്യവിൽപനയിൽ നിന്നും പൂർണമായും പിന്മാറുകയും, ഇത് മറ്റു കമ്പനികൾക്ക് നൽകുകയും ചെയ്തു. ഡൽഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്ലെറ്റുകൾക്ക് ടെൻഡർ വിളിച്ചാണ് അനുമതി നൽകിയത്. സ്വകാര്യ ഔട്ട്ലെറ്റുകളിലൂടെ മദ്യവിൽപ്പന തുടങ്ങിയതോടെ, മദ്യത്തിന്റെ ഗുണനിലവാരത്തിൽ വ്യാപക പരാതി ഉയർന്നു. മദ്യ നയം നടപ്പാക്കിയ രീതിയിൽ അഴിമതി നടന്നതായി ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റും എംപിയുമായ മനോജ് തിവാരി ലഫ്റ്റനന്റ് ഗവർണർക്ക് പരാതി നൽകി. പുതിയ എക്‌സൈസ് നയത്തിൽ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട ലൈസൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന് ഡൽഹി ചീഫ് സെക്രട്ടറി, ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് റിപ്പോർട്ട് നൽകി.

ലൈസൻസ് ഫീയിൽ നൽകിയ 144.36 കോടി രൂപയുടെ ഇളവ് സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ലെഫ്റ്റനന്റ് ഗവർണറുടെ അനുമതിയില്ലാതെയാണ് പുതിയ നയം നടപ്പാക്കിയതെന്നും 2022 ജൂലൈ എട്ടിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2022 ജൂലായ് 22 ന് ചട്ടലംഘനങ്ങൾക്കും നടപടിക്രമങ്ങളിലെ പിഴവുകൾക്കുമെതിരെ സിബിഐ അന്വേഷണത്തിന് ലെഫ്റ്റനന്റ് ഗവർണർ ശുപാർശ ചെയ്തു. വിവാദമായതോടെ 2022 ജൂലായ് 30ഓടെ പുതിയ മദ്യനയത്തിൽ നിന്നും ഡൽഹി സർക്കാർ പിൻവാങ്ങി.

പുതിയ നയത്തിൽ തീരുമാനമാകുന്നതു വരെ, ആറുമാസത്തേക്ക് പഴയ നയം പുനഃസ്ഥാപിക്കാൻ എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എക്‌സൈസ് വകുപ്പിന് നിർദേശം നൽകി. 2022 ഓഗസ്റ്റ് 17 ന് വഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തി സിസോദിയക്കും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കും വ്യവസായികൾക്കുമെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഓഗസ്റ്റ് 19 ന് സിസോദിയയുടെയും ആം ആദ്മി പാർട്ടിയിലെ മറ്റ് മൂന്ന് അംഗങ്ങളുടെയും വസതിയിൽ സിബിഐ റെയ്ഡ് നടത്തി. 2022 ഓഗസ്റ്റ് 22 ന് സിബിഐയിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിന്റെ വിശദാംശങ്ങൾ ആരാഞ്ഞു. തുടർന്ന് മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന് ഇഡി കേസെടുത്തു.

ഓഗസ്റ്റ് 30 ന് ഗാസിയാബാദിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ സിബിഐ ഊദ്യോഗസ്ഥർ സിസോദിയയുടെ ബാങ്ക് ലോക്കറുകൾ പരിശോധിച്ചു. തുടർന്ന് സെപ്റ്റംബർ ആറ് മുതൽ 16 വരെ രാജ്യത്തുടനീളം 35 സ്ഥലങ്ങളിൽ ഇഡിയുടെ റെയ്ഡ് നടന്നു. സെപ്റ്റംബർ 27 ന് എഎപി കമ്യൂണിക്കേഷൻ ഇൻചാർജായ മലയാളി വിജയ് നായരെ ഇഡി അറസ്റ്റ് ചെയ്തു. കേസിലെ ആദ്യ അറസ്റ്റ് കൂടിയായിരുന്നു ഇത്. 2022 സെപ്റ്റംബർ 28ന് മദ്യവ്യാപാരി സമീർ മഹേന്ദ്രുവും അറസ്റ്റിലായി.

ഒക്ടോബർ 10 ന് ഇടനിലക്കാരൻ അഭിഷേക് ബോയിൻപള്ളിയെ സിബിഐ അറസ്റ്റ് ചെയ്തു. നവംബർ 24 ന് വിജയ് നായർ, അഭിഷേക് ബോയിൻപള്ളി എന്നിവരുൾപ്പെടെ ഏഴുപേരെ പ്രതികളാക്കി സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. നവംബർ 30 ന് ഗുരുഗ്രാം ആസ്ഥാനമായ ബഡ്ഡി റീട്ടെയിലിന്റെ ഡയറക്ടറും സിസോദിയയുടെ അടുത്ത അനുയായിയുമായ അമിത് അറോറയെ ഇ ഡി അറസ്റ്റ് ചെയ്തു.

തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയെ ഇ ഡി അഴിമതിക്കേസിൽ ഉൾപ്പെടുത്തി. 2023 ഫെബ്രുവരി 9 ന് സ്വകാര്യ പരസ്യ സ്ഥാപനത്തിലെ രാജേഷ് ജോഷിയെ ഇ ഡി അറസ്റ്റ് ചെയ്തു. ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി ഇദ്ദേഹത്തെ ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 2023 ഫെബ്രുവരി 26ന് ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. 2023 ഒക്ടോബർ നാലിന് എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങിനെ ഇ ഡി അറസ്റ്റ് ചെയ്തു. പത്തു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കേസിൽ അറസ്റ്റിലായ ദിനേശ് അറോറ നടത്തിയ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിലായിരുന്നു നടപടി. മനീഷ് സിസോദിയയെ പരിചയപ്പെടുന്നത് സഞ്ജയ് സിങ് വഴിയാണെന്നായിരുന്നു അറോറയുടെ മൊഴി. കെജ്രിവാളുമായി കൂടിക്കാഴ്ച നടത്താനും സഞ്ജയ് സിങാണ് വഴിയൊരുക്കിയതെന്നും ദിനേശ് അറോറ മൊഴി നൽകിയിരുന്നു. 2024 മാർച്ച് 16 ന് തെലങ്കാന മുൻ മുഖ്യമന്ത്രിയുടെ മകൾ കെ കവിതയെ ഇ ഡി അറസ്റ്റ് ചെയ്തു.

മാർച്ച് 19 ന് അറസ്റ്റിൽ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജരിവാൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിരവധി സമൻസുകൾ അയച്ചതിന് പിന്നാലെ 2024 മാർച്ച് 21ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 2024 സെപ്റ്റംബർ 13ന് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കെജ്‌രിവാൾ അഗ്നി ശുദ്ധി വരുത്തി തിരിച്ചുവരുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. പുതിയ മദ്യനയത്തിലെ പിഴവുകൾ കാരണം ഡൽഹി ഖജനാവിന് ഏകദേശം 2,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി കാഗ് 2025 ഫെബ്രുവരി 25ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Tags: Cbi
Share16960SendTweet10600Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ഗൺമാൻ കഴുത്ത് പിടിച്ച് തിരിച്ചെങ്കിൽ അത് തീർക്കേണ്ടത് കെഎസ്‌യു പ്രവർത്തകരുടെ വീട്ടിൽ അല്ല’; ഷാഫി പറമ്പിൽ
Kerala

ഗൺമാൻ കഴുത്ത് പിടിച്ച് തിരിച്ചെങ്കിൽ അത് തീർക്കേണ്ടത് കെഎസ്‌യു പ്രവർത്തകരുടെ വീട്ടിൽ അല്ല’; ഷാഫി പറമ്പിൽ

വിവരങ്ങൾ ചോർന്നിട്ടില്ല, മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള സന്ദേശം ഭരണഘടനാപരം; സർക്കാർ കോടതിയിൽ
Featured News

വിവരങ്ങൾ ചോർന്നിട്ടില്ല, മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള സന്ദേശം ഭരണഘടനാപരം; സർക്കാർ കോടതിയിൽ

കാഞ്ഞിരപ്പള്ളി പിടിക്കാൻ മറിയ ഉമ്മൻ? മത്സരിക്കണമെന്ന് ഒരുവിഭാഗം, ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രതികരണം
Featured News

കാഞ്ഞിരപ്പള്ളി പിടിക്കാൻ മറിയ ഉമ്മൻ? മത്സരിക്കണമെന്ന് ഒരുവിഭാഗം, ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രതികരണം

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം
Kerala

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം

വീണാ ജോർജിന്റെ പരിക്ക് ഗുരുതരം, കഴുത്തിന് കനത്ത വേദന; ഡിസ്ചാർജ് ചെയ്യാനുള്ള സ്ഥിതിയല്ലെന്ന് മെഡിക്കൽ ബോർഡ്
Featured News

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; ഡിസ്ചാർജ് ചെയ്തത് പുലർച്ചെ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Search News

No Result
View All Result

Latest News

  • ഗൺമാൻ കഴുത്ത് പിടിച്ച് തിരിച്ചെങ്കിൽ അത് തീർക്കേണ്ടത് കെഎസ്‌യു പ്രവർത്തകരുടെ വീട്ടിൽ അല്ല’; ഷാഫി പറമ്പിൽ
  • വിവരങ്ങൾ ചോർന്നിട്ടില്ല, മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള സന്ദേശം ഭരണഘടനാപരം; സർക്കാർ കോടതിയിൽ
  • കാഞ്ഞിരപ്പള്ളി പിടിക്കാൻ മറിയ ഉമ്മൻ? മത്സരിക്കണമെന്ന് ഒരുവിഭാഗം, ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രതികരണം
  • ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തന്‍, സിബിഐക്ക് തിരിച്ചടി
  • റിങ്കു സിങ്ങിന്റെ പിതാവ് ഖന്‍ചന്ദ്ര സിങ് അന്തരിച്ചു
  • മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പ്പന്നം ‘ന്യൂട്രിലെവല്‍’ വിപണിയില്‍; മൂന്ന് പുതിയ പ്രൊഡക്ടുകള്‍ പുറത്തിറക്കി
  • വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം
  • മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; ഡിസ്ചാർജ് ചെയ്തത് പുലർച്ചെ
  • സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
  • വ്യാജ മോഷണക്കുറ്റം: ‘പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അപമാനമുണ്ടായി’; ജസീലയുടെ ശബ്ദ സന്ദേശം പൊലീസിന്

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist