കണ്ണൂർ: തളിപ്പറമ്പിൽ വേടന്‍റെ പരിപാടിക്കിടെ ഫ്ലഡ് ലൈറ്റ് ടവറിനു മുകളിൽ കയറി യുവാവിന്‍റെ അഭ്യാസം. ആന്തൂരിൽ നടക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റ് സമാപന വേദിയിലാണ് സംഭവം.
പരിപാടി കാണാൻ എത്തിയ ആളാണ് ഫ്ലഡ് ലൈറ്റ് ടവറിൽ കയറിയത്. പ്രോഗ്രം നടക്കുന്നതിനിടെയാണ് ഉയരത്തിലുള്ള ഫ്ലഡ് ലൈറ്റ് ടവറിനു മുകളിൽ കയറി അപകടകരമായ രീതിയിൽ യുവാവ് അഭ്യാസം നടത്തിയത്.
ഇത് ശ്രദ്ധയിൽപ്പെട്ട വേടൻ പാട്ട് നിർത്തി ഇയാളോട് താഴെ ഇറങ്ങാൻ പറയുകയായിരുന്നു. പൊലീസും വേടനും ഏറെ നേരം ശ്രമിച്ചിട്ടാണ് ഇയാളെ അനുനയിപ്പിച്ചു താഴെ ഇറക്കിയത്










Manna Matrimony.Com
Thalikettu.Com






