ചോറ്റാനിക്കര: മകരമാസം വന്നടുത്തില്ലേ… കുംഭ മാസം പിറക്കട്ടെ പെണ്ണേ .. നമ്മൾ നിശ്ചയിച്ച പോലെ തന്നെടീ.. ഹിറ്റായ ഈ ഗാനം മാറ്റി പാടുകയാണ് പാലക്കാട്ടുകാർ. മേട മാസമായ ഇന്നലെ ചോറ്റാനിക്കരയിൽ നടന്ന ഒരു ലോക്ക് ഡൌൺ വിവാഹത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.
ലോക്ക് ഡൌൺ കാലമായ ഇന്നലെ നടന്ന വിവാഹശേഷം വധു വരന്റെ വീട്ടിലെത്തിയത് 120 കിലോമീറ്ററുകൾ കാറോടിച്ച്. തനിയെ വീട്ടിലെത്തിയ വധു വരന്മാരെ ചുരുക്കം ചില ബന്ധുക്കൾ ചേർന്ന് സ്വീകരിച്ചു.
കല്ലേങ്കോണം റിട്ട. എസ്ഐ കെ.ജയപ്രകാശിന്റെയും കെ.വി.ലളിതയുടെയും മകനായ ജിനുവിന്റെയും, വെളിയനാട് ചീരക്കാട്ടിൽ റിട്ട.അധ്യാപകൻ ബാലകൃഷ്ണന്റെയും ഓമനയുടെയും മകളായ എറണാകുളം വെളിയനാട് സ്വദേശിനി സനാറ്റയുടെയും വിവാഹം അങ്ങനെ ശ്രെദ്ധയാകര്ഷിക്കുകയാണ്. ഇൻഫോസിസ് ജീവനക്കാരിയാണ് വധു.
രാവിലെ തന്നെ എത്തി ശുഭമുഹൂർത്തത്തിൽ ചോറ്റാനിക്കരയിലുള്ള അമ്പലത്തിൽ താലി കെട്ടിയ ശേഷം, രാവിലെ ഒൻപതു മണിയോടെ ഇവർ പാലക്കാടുള്ള വരന്റെ വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു.
ലോക്ക് ഡൌൺ നിർദേശങ്ങൾ പാലിച്ച് വരന്റെ വീട്ടിൽ ചുരുക്കം ചില ബന്ധുക്കൾ മാത്രമാണു കടന്നു വന്നത്. എന്തായാലും ലോക്ക് ഡൌൺ വിവാഹം ഇപ്പോൾ ശ്രെദ്ധയാകര്ഷിക്കുകയാണ്.










Manna Matrimony.Com
Thalikettu.Com







