തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെയും മറ്റ് സംസ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരായി രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. പ്രചാരണത്തിനായി രാഹുല്‍, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ കേരളത്തിലെത്തും. റോഡ് ഷോ, സമ്മേളനങ്ങള്‍ എന്നിവയില്‍ ഇവര്‍ പങ്കെടുക്കും.
യുവാക്കള്‍, പ്രഫഷനലുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളുമായി രാഹുല്‍, പ്രിയങ്ക ഉള്‍പ്പടെയുള്ളവരുടെ സംവാദവും പരിഗണനിയിലുണ്ട്. സംസ്ഥാന നേതൃനിരയ്‌ക്കൊപ്പം ദേശീയ നേതാക്കളെയും സജീവമായി പങ്കെടുപ്പിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് ലക്ഷ്യം.
പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ആദ്യയോഗം കെപിസിസി ആസ്ഥാനത്ത് ചേര്‍ന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. തിരുവനന്തപുരത്ത് മാര്‍ച്ച് ഏഴിനാണ് സമ്മേളനം. പതിവുരീതിയിലുള്ള പ്രചാരണത്തിനുപുറമെ ആധുനിക സാങ്കേതിക വിദ്യകളും ഇക്കുറി ഉപയോഗിക്കും, സ്ത്രീകള്‍, കര്‍ഷകര്‍, ചെറുകിട ഇടത്തരം കച്ചവടക്കാര്‍ ഉള്‍പ്പടെ വിവിധ വിഭാഗങ്ങളിലേക്ക് കടന്നുചൊല്ലുന്ന പ്രചാരണത്തിന് രൂപം നല്‍കും.
ഓരോവിഭാഗത്തിനുമായി കോണ്‍ഗ്രസും യുഡിഎഫും പദ്ധതികള്‍ ആവിഷ്‌കരിക്കും. പത്തുവര്‍ഷത്തെ ഇടതുഭരണം ജനം മടുത്തുവെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിലടക്കം നടത്തും. സര്‍ക്കാരിന്റെ വീഴ്ചകള്‍ ഇത്തരത്തില്‍ അക്കമിട്ട് പറയും. സര്‍ക്കാര്‍ തകര്‍ത്ത മേഖലകളെ കരകയറ്റാന്‍ യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന പദ്ധതികള്‍ പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രഖ്യാപിക്കും. പത്ര, ദൃശ്യ മാധ്യമങ്ങളില്‍ നല്‍കേണ്ട പ്രചാരണ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ കെപിസിസിയില്‍ സംവിധാനമൊരുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രചാരണ ഉപസമിതി അധ്യക്ഷന്‍ ശശി തരൂര്‍ എന്നിവര്‍ ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുത്തു.










Manna Matrimony.Com
Thalikettu.Com







