തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കോണ്‍ഗ്രസില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍. സ്ഥാനാര്‍ഥി നിര്‍ണയം, മുന്നണി വിപുലീകരണം എന്നിവ ഇന്ന് ചര്‍ച്ചയാകും. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്ന് നടക്കും.
കോണ്‍ഗ്രസ് പ്രചരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കണ്‍വീനര്‍ ഷാഫി പറമ്പില്‍ എംപി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപനത്തോടെ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി പ്രചാരണത്തില്‍ മുന്‍കൈ നേടാനാണ് കോണ്‍ഗ്രസ് നീക്കം. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിംഗ് എം.എല്‍.എമാരും വീണ്ടും മത്സരിച്ചേക്കും. തൃപ്പൂണിത്തുറയില്‍ കെ ബാബുവും മത്സരിക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ, മത്സര രംഗത്തു നിന്നു മാറാന്‍ അദ്ദേഹം താത്പര്യം കാട്ടിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് പുറമെ നിലവില്‍ 20 കോണ്‍ഗ്രസ് എംഎല്‍എമാരാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച പാലക്കാട് ഒഴികെ കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എം.എല്‍.എമാരും വീണ്ടും മത്സരിപ്പിക്കാന്‍ ആണ് നീക്കം.










Manna Matrimony.Com
Thalikettu.Com







