കോന്നി : അരുവാപ്പുലം പടപ്പയ്ക്കലിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും കോന്നി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ പിടികൂടി.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയിൽ നടത്തിയ പരിശോധനയ്ക്കിടയിൽ സംഘം വരുന്നത് കണ്ട് പ്രതി വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ പ്രതിയെ പിടികൂടുവാൻ സാധിച്ചില്ലെന്ന് എക്സൈസ് അറിയിച്ചു. ഇയാളുടെ വീട്ടിൽ നിന്ന് അൻപത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും സംഘം പിടിച്ചെടുത്തു.
ഇയാൾക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. രക്ഷപെട്ട പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് എക്സൈസ് ഇൻസ്പക്ടർ ജി പ്രശാന്ത് അറിയിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രേം ശ്രീധർ, ആസിഫ് സലീം, ഷെഹിൻ തുടങ്ങിയവർ പങ്കെടുത്തു.










Manna Matrimony.Com
Thalikettu.Com







