തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവില്‍ സംസ്ഥാനത്തിന്റെ തീരുമാനം വ്യാഴാഴ്ച ഉണ്ടായേക്കും. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തേക്കും.
ഏപ്രില്‍ 20 നു ശേഷം കോവിഡ് ഗുരുതര സാഹചര്യം വിതക്കാത്ത സ്ഥലങ്ങളില്‍ ഇളവ് അനുവദിക്കാമെന്നാണ് കേന്ദ്ര നിലപാട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാളെ ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുവാൻ കഴിയുന്നത് .
ഏപ്രില്‍ 20 വരെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ എങ്ങനെയെന്ന് നിരീക്ഷിക്കുമെന്നും മെച്ചപ്പെട്ട ഇടങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.










Manna Matrimony.Com
Thalikettu.Com







