തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിരുന്നത് മറ്റൊരാളുടെ പേരായിരുന്നുവെന്നും അത് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും നടി റിനി ആന്‍ ജോര്‍ജ്. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളിയിലും വരെ രാഹുല്‍ അഭിനയിച്ച് തകര്‍ത്തുവെന്നും റിനി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് റിനി ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍, അധ്യക്ഷ സ്ഥാനത്തിന്റെ കാലാവധി പൂര്‍ത്തീകരിക്കാന്‍ രാഹുലിന് സാധിച്ചില്ല. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി എന്ന് അവകാശപ്പെടുമ്പോഴും അദ്ദേഹത്തിന്റെ സ്വന്തം മകനെ പോലും ഒഴിവാക്കാനുള്ള സകല പരിശ്രമങ്ങളും നടത്തി. പൈശാചികവും നിഷ്ഠൂരവുമായ ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്ന് പെണ്‍കുട്ടികള്‍ത്തന്നെ സാക്ഷ്യപ്പെടുത്തുന്ന മൊഴികള്‍ പുറത്തുവന്നിട്ടും ഇത്തരത്തിലുള്ള ഒരു വ്യക്തിയുമായി ഉമ്മന്‍ ചാണ്ടിയേപ്പോലെ ഒരു നേതാവിനെ താരതമ്യപെടുത്തുന്നത് ന്യായമാണോ എന്ന ചോദ്യവും റിനി ഉയര്‍ത്തുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉമ്മന്‍ചാണ്ടിയുടെ കൂടി വിജയമാണെന്നും റിനി പറഞ്ഞ. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയല്ല തന്റെ ലക്ഷ്യം. കോണ്‍ഗ്രസിന്റെ അന്തസ്സിനെ നശിപ്പിക്കുന്ന ഹിംസാത്മകമായ പ്രവണതകളെ ഇല്ലാതാക്കുകയാണെന്ന് റിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതില്‍ ഏറ്റവും ആനന്ദിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് ആയിരിക്കുമെന്നും റിനി പറയുന്നു.










Manna Matrimony.Com
Thalikettu.Com







