പത്തനംതിട്ട : ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോൾ മൊട്ടത്തലയൻമാരെ കാണാതെ നടക്കാൻ പറ്റാത്ത അവസ്ഥയായി. ബാർബർ ഷോപ്പുകൾ ഇല്ലാതായതോടെ കയ്യിൽ കരുതിയിരിക്കുന്ന ട്രിമ്മർ ഒക്കെ പൊടി തട്ടിയെടുത്ത് മൊട്ട അടിക്കുകയാണ് ഇപ്പോൾ പലരും.
കോവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബാർബർ ഷോപ്പുകളെല്ലാം അടച്ചതാണ് പുരുഷന്മാരെ പ്രധാനമായിൽ കുഴക്കുന്നത്. ഭാര്യമാരും മക്കളും ബാർബർമാരാകുന്ന കാഴ്ചയും ഏറെ കൗതുകകരമാണ്.
മുടി തഴച്ചുവരുവാനും, മറ്റും മൊട്ടയടി കോവിഡ് എന്ന കാരണം പറഞ്ഞു മൊട്ടയടി ശീലമാക്കുകയാണ് മിക്ക വിരുതന്മാരും. അടച്ച ബാർബർ ഷോപ്പുകൾ എന്നു തുറക്കുമെന്ന് ഒരു ഉറപ്പും ലഭിക്കാത്തതിനാലാണ് ഈ മൊട്ടയടിയെന്നു ചുരുക്കം.
ബാർബർ ജോലി ഇത്ര ബുദ്ധിമുട്ടാണ് എന്ന് കരുതിയിരുന്നവർ തികച്ചും ലാഘവത്തോടെയാണ് ഇപ്പോൾ മുടി വെട്ടുന്നത്. മിക്കവാറും ലോക്കഡോൺ കഴിയുന്നതോടുകൂടി ജനങ്ങൾ സ്വന്തമായി മുടി വെട്ടു തുടങ്ങുമോയെന്നാണ് സംശയം ഉയരുന്നത്.










Manna Matrimony.Com
Thalikettu.Com







