കോട്ടയം: ബലാത്സംഗക്കേസിന് പിന്നാലെ കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് പൊതുവേദിയിൽ വെച്ച് മുഖംനൽകാതെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് നടന്ന എൻഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് രമേശ് ചെന്നിത്തല മടങ്ങവെയായിരുന്നു സംഭവം. രമേശ് ചെന്നിത്തലയെ കണ്ട് സംസാരിക്കാനായി രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റെങ്കിലും മുഖംകൊടുക്കാതെ കടന്നുപോകുകയായിരുന്നു.
യുവതികളുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽനിന്നും രാജിവെക്കുകയും പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നും പുറത്താക്കുകയും ചെയ്ത നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് എംഎൽഎയായ രാഹുലിനെതിരെ രണ്ട് ലൈംഗികാതിക്രമ കേസുകളാണുള്ളത്.










Manna Matrimony.Com
Thalikettu.Com






