കോട്ടയം: ഈസ്റ്റർ വിപണിയിലെ പ്രധാന ഇനങ്ങളായ മത്സ്യവും, മാസവും കോട്ടയത്തു ലഭ്യത കുറവ്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു പോത്തുകളെ കൊണ്ടുവരാൻ കഴിയാത്തതു മൂലം ഇറച്ചി ലഭ്യത കുറവാണെന്നു വ്യാപാരികൾ പറയുന്നു.
അവിടങ്ങളിൽ ചന്ത പ്രവർത്തിക്കാത്തതാണു പ്രതിസന്ധിക്കു കാരണമായത്. കടൽമത്സ്യ വരവു കുറഞ്ഞതോടെയാണു പഴകിയതു വന്നു തുടങ്ങിയത്. ഉദ്യോഗസ്ഥരുടെ പരിശോധന കർശനമാക്കിയതോടെ ഇത്തരം മത്സ്യങ്ങളുടെ വരവു കുറവാണ്.
കോട്ടയത്തെ മൽസ്യ മാംസ കടകളിൽ വളരെ കുറച്ച് മൽസ്യ മാംസാദികൾ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിൽപ്പനക്കെത്തിയത്. ആറ്റുമീനുകൾ വിപണിയിലുണ്ട്. കോഴിയിറച്ചി ലഭിക്കുന്നുണ്ടെങ്കിലും വില കൂടുതലാണ് .
വിപണിയിൽ ആവശ്യത്തിനു പച്ചക്കറിയും, അരി ഉൾപ്പെടെയുള്ള ധാന്യങ്ങളും എത്തുന്നുണ്ട്.