കോട്ടയം: മാങ്ങാനം ചെമ്മരപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർഥി സൗമ്യ പി എസ് 555 വോട്ട് ലഭിച്ചു വിജയം നേടി. മാങ്ങാനം ചെമ്മരപ്പള്ളിയിൽ സ്വതന്ത്രന്മാർക്ക് വോട്ട് പിടിക്കാനായില്ല; സ്വതന്ത്ര സ്ഥാനാർഥി മായ സജീവിനു ലഭിച്ചത് 65 വോട്ട് മാത്രം. രാഷ്ട്രീയ ജനതാദൾ സ്ഥാനാർഥി അനിതാ ദേവിക്ക് 11 വോട്ട് ലഭിച്ചു.
ബി ജെ പി സ്ഥാനാർഥി ശ്രീജിഷ രാജീവിന് 37 വോട്ട് ലഭിച്ചു. യു ഡി എഫ് സ്ഥാനാർഥി സൗമ്യ പി എസ് 555 വോട്ട് ലഭിച്ചു വിജയം നേടി. എൽ ഡി എഫ് സ്ഥാനാർഥി രേഷ്മ അജിക്ക് 294 വോട്ട് മാത്രമാണ് ലഭിച്ചത്.
മാങ്ങാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ച വാർഡാണ് ഒൻപതാം വാർഡായ ചെമ്മരപ്പള്ളി.
വിജയപുരം ഗ്രാമ പഞ്ചായത്തിൽ ആകെ 20 വാർഡാണ് ഉള്ളത്. ഇതിൽ നിലവിലെ കണക്കനുസരിച്ച് യു ഡി എഫ് 13 വാർഡിലും, എൽ ഡി എഫ് മൂന്ന് വാർഡിലും , ബി ജെപി രണ്ടു വാർഡിലും വിജയം നേടി. സ്വതന്ത്ര സ്ഥാനാർത്തികൾ രണ്ടു വാർഡുകളിലും വിജയിച്ചു.










Manna Matrimony.Com
Thalikettu.Com







