കോട്ടയം: മാങ്ങാനം പതിനൊന്നാം വാർഡായ ആശ്രമം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി സോമിനി വി ആർ 375 വോട്ട് നേടി വിജയിച്ചു. രണ്ടാം സ്ഥാനത്തെത്തിയ യു ഡി എഫ് സ്ഥാനാർഥി സാം സൈമണിന് ലഭിച്ചത് 271 വോട്ടാണ്.
104 വോട്ടിനാണ് യു ഡി എഫ് സ്ഥാനാർഥി സാം സൈമൺ പരാജയപ്പെട്ടത്. ബിജെപി സ്ഥാനാർഥി നന്ദുകൃഷ്ണ ഇത്തവണ പരാജയപ്പെട്ടു. 267 വോട്ടാണ് ബിജെപി സ്ഥാനാർഥിയായ നന്ദു കൃഷ്ണക്ക് ലഭിച്ചത്. എൽ ഡി എഫ് സ്ഥാനാർഥി സോമിനി വി ആറിന് 104 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
വിജയപുരം ഗ്രാമ പഞ്ചായത്തിൽ ആകെ 20 വാർഡാണ് ഉള്ളത്. ഇതിൽ നിലവിലെ കണക്കനുസരിച്ച് യു ഡി എഫ് 13 വാർഡിലും, എൽ ഡി എഫ് മൂന്ന് വാർഡിലും , ബി ജെപി രണ്ടു വാർഡിലും വിജയം നേടി. സ്വതന്ത്ര സ്ഥാനാർത്തികൾ രണ്ടു വാർഡുകളിലും വിജയിച്ചു.










Manna Matrimony.Com
Thalikettu.Com







